കോട്ടയം: അടിയന്തരാവസ്ഥക്കെതിരെ ജീവന് പണയം വെച്ച് പോരാടി കല് തുറുങ്കിലടയ്ക്കപ്പെട്ട് ക്രൂരമായ പീഢനങ്ങള്‍ക്കിരയായ ജില്ലയിലെ ധീരദേശാഭിമാനികളെ ഇന്ന് കോട്ടയം നഗരം ആദരിക്കും. ഏറ്റുമാനൂര്‍ രാധാകൃഷ്ണന് സപ്തതി സ്മാരക സമിതിയുടെ നേതൃത്വത്തില്‍ ഉച്ചകഴിഞ്ഞ് 3.30ന് പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന ചടങ്ങ് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.റ്റി. തോമസ് ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രന്തീയ കാര്യകാരി സദസ്യന്‍ അഡ്വ. എന്‍. ശങ്കര്‍ റാം മുഖ്യപ്രഭാഷണം നടത്തും. ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷനാകും. അടിയന്തരാവസ്ഥയില്‍ ജയില്‍വാസം അനുഭവിച്ച വൈക്കം ഗോപകുമാര്‍, പി. കെ. രവീന്ദ്രന്, കെ.എസ്. ശ്രീധരന് നായര്‍ എന്നിവര്‍ക്കൊപ്പം മുതിര്‍ന്ന രാഷ്ട്രീയ നേതാവ് പിഎന്എസിനെയും ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: