കഞ്ചാവുമായി പിടിയില്‍

Sunday 10 December 2017 12:00 am IST

ചങ്ങനാശ്ശേരി: പീഡനക്കേസിലെ പ്രതി കാല്‍ക്കിലോ കഞ്ചാവുമായി അറസ്റ്റില്‍. മാടപ്പള്ളി പുന്നക്കുന്ന് പുതുപ്പറമ്പില്‍ സബിജിത്ത് (സച്ചിന്‍-22)നെയാണ് കോട്ടയം ജില്ലാ പൊലീസ് ചീഫ് എം.മുഹമ്മദ് റഫീഖിന്റെ കീഴിലുള്ള ആന്റി ഗുണ്ടാ സ്‌ക്വാഡ് പിടികൂടിയത്. തെങ്ങണ, മാടപ്പള്ളി പെരുമ്പനച്ചി, മാമ്മൂട്, ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. കമ്പത്തു ചെന്ന് സുഹൃത്തുക്കളുമായി കിലോ കണക്കിന് കഞ്ചാവ് എത്തിച്ച് ചെറുകിട കച്ചവാടക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുകയാണ് പതിവ്. വാകത്താനം, മണിമല ഭാഗത്ത് ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതും സച്ചിനാണെന്ന് പൊലീസ് പറഞ്ഞു. കമ്പത്തു നിന്ന് 3000 രൂപയ്ക്കു വാങ്ങുന്ന കഞ്ചാവ് നാട്ടിലെത്തിച്ച ശേഷം കാല്‍ക്കിലോയ്ക്ക് 6000 രൂപ വരെ വാങ്ങിയാണ് വില്‍പന നടത്തുന്നത്. ചെറിയ പൊതികളാക്കി പൊതി ഒന്നിന് 500 വീതമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും വാങ്ങുന്നതെന്നും പൊലീസ് പറഞ്ഞു. തെങ്ങണ ഭാഗത്തു നിന്ന് ശനിയാഴ്ച രാവിലെയാണ് സച്ചിനെ പിടികൂടിയത്. മൂന്ന് മാസം മുമ്പും കഞ്ചാവുമായി സച്ചിനെ തൃക്കൊടിത്താനം പൊലീസ് പിടികൂടിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ്. കൂടാതെ ഇയാളുടെ പേരില്‍ നിരവധി അടിപിടിക്കേസും കഞ്ചാവ് കേസും ഉണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.