തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ പെട്ട് കടലില്‍ പെട്ട 79 പേര് കൂടി തിരിച്ചെത്തി. ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് ലക്ഷദ്വീപില്‍ കുടുങ്ങിയവരാണ് തിരിച്ചെത്തിയത്. ഏഴ് ബോട്ടുകളിലായാണ് ഇവര്‍ കൊച്ചിയിലെത്തിയത്.
തിരിച്ചെത്തിയവരില്‍ അവശരായ 9 പേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരിച്ചെത്തിയവരില്‍ 14 മലയാളികളുമുണ്ട്. ബാക്കിയുള്ളവരില്‍ കൂടുതല്‍ പേരും തമിഴ്നാട് സ്വദേശികളാണ്. അതേസമയം, ലക്ഷദ്വീപില്‍ കുടുങ്ങിയ കൂടുതല്‍ പേര് ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: