ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് പെൺകുട്ടികൾ ഹോട്ടൽ കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. സംഭവത്തിൽ ഒരു പെണ്‍കുട്ടി മരിച്ചു, മറ്റൊരു പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
നഗരത്തിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണ് കെട്ടിടത്തില്‍നിന്നു ചാടിയത്. വെള്ളിയാഴ്ച സ്കൂള്‍ വിട്ടശേഷവും ഇവര്‍ വീട്ടിലെത്താത്തിനെ തുടര്‍ന്ന് ഇവരുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ശനിയാഴ്ച രാവിലെയാണ് പെണ്‍കുട്ടികള്‍ കെട്ടിടത്തില്‍നിന്നു ചാടിയതായി പോലീസിനു വിവരം ലഭിച്ചത്.
ചാടിയ പെണ്‍കുട്ടികളില്‍ ഒരാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പെണ്‍കുട്ടികള്‍ കെട്ടിടത്തില്‍നിന്നു ചാടാനുണ്ടായ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: