പ്രധാനമന്ത്രി വന്നാലും മുത്തലാഖിൽ നിന്നും പിന്മാറില്ല

Sunday 10 December 2017 2:44 pm IST

ബറേലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട റാലിയില്‍ പങ്കെടുത്ത് തിരിച്ചു വന്ന യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലി. ഉത്തര്‍പ്രദേശ്‌ സ്വദേശിയായ ഫൈറയെയാണ് ഭര്‍ത്താവ് ദാനിഷ് മൊഴി ചൊല്ലിയത്.

കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ സഹോദരി ഫര്‍ഹാത് നഖ്വി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത് തിരിച്ചു വന്നപ്പോഴായിരുന്നു സംഭവം. എന്നാല്‍ യുവതിയ്ക്ക് വിവാഹേതര ബന്ധം ഉണ്ടായിരുന്നതു കൊണ്ടാണ് താന്‍ മൊഴി ചൊല്ലിയത് എന്നാണ് ഭര്‍ത്താവ് പറയുന്നത്. സ്ഥിരമായി ജീന്‍സ് ധരിക്കുന്നതും തനിക്ക് അംഗീകരിക്കാൻ പറ്റില്ലെന്നും ദാനിഷ് വ്യക്തമാക്കി.

അതേ സമയം ഇയാള്‍ക്ക് സ്വന്തം അമ്മായിയുമായി അവിഹിത ബന്ധം ഉണ്ടെന്നാണ് ഫൈറ പറയുന്നത്. ഈ ബന്ധത്തില്‍ ഇയാള്‍ക്ക് ഒരു കുട്ടിയുമുണ്ട് എന്നും അവര്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും താന്‍ ബന്ധം വിട്ടൊഴിയുകയാണെന്നും പറഞ്ഞു കൊണ്ടാണ് ഇയാള്‍ മൂന്നു തവണ തലാഖ് ചൊല്ലിയതെന്ന് ഫൈറ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.