അമ്പലപ്പുഴ: തീരദേശ മേഖലയോട് മുന്നണി ഭരണകൂടം കാട്ടുന്ന അവഗണന അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് ആവശ്യപ്പെട്ടു.
ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ആവശ്യം ഉന്നയിച്ചു നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുന്നപ്ര വിയാനി ജങ്ഷന് മുതല്‍ തോട്ടപ്പള്ളി വരെ 16ന് നിയോജക മണ്ഡലം പ്രസിഡന്റ് നയിക്കുന്ന യാത്ര നടത്തും. മണ്ഡലം പ്രസിഡന്റ് വി.ശ്രീജിത്ത് അദ്ധ്യക്ഷനായി.
എം.വി. ഗോപകുമാര്‍, പാലമുറ്റത്ത് വിജയകുമാര്‍, കൊട്ടാരം ഉണ്ണിക്കൃഷ്ണന്, ജില്ലാ സെക്രട്ടറി എല്‍. പി. ജയചന്ദ്രന്, കെ.അനില്‍കുമാര്‍, വി. ബാബുരാജ്, ബിജു തുണ്ടില്‍, വി.സി.സാബു, ആര്.കണ്ണന്, യു.കെ.സോമന്,അജു പാര്‍ത്ഥസാരഥി, പി. ആരോമല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: