ട്രംപിന്റെ നടപടി പിന്‍വലിക്കണം: അറബ് രാജ്യങ്ങള്‍

Monday 11 December 2017 2:50 am IST

കെയ്‌റോ: ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച നടപടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വലിക്കണമെന്ന് അറബ് വിദേശകാര്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു.
അന്താരാഷ്ട്രനിയമത്തിന്റെ ലംഘനമാണ് യുഎസിന്റെ നിലപാടെന്നും ഇവര്‍ വ്യക്തമാക്കി.

ട്രംപിന്റെ നടപടിയെ അപലപിക്കുന്ന പ്രമേയം ഐക്യരാഷ്ട്ര സഭ രക്ഷാകൗണ്‍സിലില്‍ കൊണ്ടുവന്നെങ്കിലും യുഎസ് അത് വീറ്റോ ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തില്‍ പൊതുസഭയില്‍ കൊണ്ടുവരുവാനാണ് അറബ് രാഷ്ട്രങ്ങളുടെ നീക്കമെന്ന് പാലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലിക് കെയ്‌റോയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി ചേര്‍ന്ന അടിയന്തരയോഗത്തില്‍ രണ്ട് പേജ് പ്രമേയത്തിന് രൂപം നല്‍കി.

എന്നാല്‍ അമേരിക്കന്‍ ഉല്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുന്നത് സംബന്ധിച്ചുള്ള യാതൊരു നടപടികളും കൈകൊള്ളാന്‍ ഉദ്ദേശ്യമില്ലെന്നും ഇവര്‍ വ്യക്തമാക്കി. കഴിഞ്ഞ 50 വര്‍ഷമായി ജെറുസലേം അവര്‍ കൈയടക്കി വച്ചിരിക്കുകയാണ് ഇതിനെതിരെയുള്ള യുദ്ധം തുടരുകയാണ്.

ഈ യുദ്ധത്തിന്റെ തീവ്രത ഇനി കൂടുമെന്നും അറബ് ലീഗ് തലവന്‍ അഹമ്മദ് അബൂള്‍ ജെഹിദ് പറഞ്ഞു. ജെറുസലേം പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി അറബ് ഉച്ചകോടി ജോര്‍ദ്ദാനില്‍ ചേരുമെന്നും ഇവര്‍ വ്യക്തമാക്കി.

 

 

 

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.