കേന്ദ്ര ബാലാവകാശ കമ്മീഷന്‍ കളക്ടറുടെ റിപ്പോര്‍ട്ട് തേടി

Monday 11 December 2017 2:30 am IST

ആലപ്പുഴ: തിരുവനന്തപുരം റിജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്ന് രക്തം സ്വീകരിച്ച ഒന്‍പതു വയസ്സുകാരിക്ക് എച്ച്‌ഐവി ബാധ ഉണ്ടായ സംഭവത്തില്‍ കേന്ദ്ര ബാലാവകാശ കമ്മീഷന്‍ ഇടപെടുന്നു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കമ്മീഷന്റെ ഇടപെടല്‍. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി. വി. അനുപമയ്ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

കമ്മീഷന്‍ അംഗം രൂപാ കപൂറാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആലപ്പുഴ സ്വദേശിയായ കുട്ടിയുടെ മാതാപിതാക്കള്‍ കുമ്മനം രാജശേഖരന് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ഇതേപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുമ്മനം കത്തയച്ചിരുന്നു. അതേ തുടര്‍ന്നാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.