കോഴിക്കോട്: ഭാരതീയ ചിത്രസാധനയുടെ കീഴില്‍ നടക്കുന്ന രണ്ടാമത് ദേശീയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍- ചിത്രഭാരതി ഫിലിം ഫെസ്റ്റിവല്‍ 2018 ഫെബ്രുവരി 19 മുതല്‍ 21 വരെ നടക്കും. ന്യൂഡല്‍ഹി സിരിഫോര്‍ട്ടില്‍ നടക്കുന്ന ഫെസ്റ്റിവെല്ലിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.
ഡോക്യുമെന്ററി (30 മിനുട്ട്), ഷോര്‍ട്ട് ഫിലിം (20 മിനുട്ട്) ആനിമേഷന്‍ ഫിലിം (5 മിനുട്ട്) ക്യാമ്പസ് ഫിലിം (20 മിനുട്ട്) എന്നിവയിലാണ് മത്സരം. ഭാരതീയ സംസ്കാരിക മൂല്യങ്ങള്‍, ദേശീയ, സാമൂഹ്യ ബോധവത്ക്കരണം, ഭാരതീയ കുടുംബ വ്യവസ്ഥ, സാമൂഹിക സമരസത, ഫോക്ലോര്, പരിസ്ഥിതി, സ്ത്രീശാക്തീകരണം തുടങ്ങിയ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മത്സരം. വിശദവിവരങ്ങള്‍ www.bharatiyachi trasadhna.come ല്‍ നിന്ന് ലഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: