ജാതിസംവരണം ഒഴിവാക്കണം: സമസ്ത നായര്‍ സമാജം

Monday 11 December 2017 2:30 am IST

പ്രസിഡന്റ് ഡോ. ഡി.എം. വാസുദേവന്‍, ജനറല്‍ സെക്രട്ടറി പെരുമറ്റം രാധാകൃഷ്ണന്‍

കോട്ടയം: സംവരണത്തിന്റെ പ്രസക്തിതന്നെ നഷ്ടപ്പെട്ട കാലഘട്ടത്തില്‍ ജാതിസംവരണം പാടേ ഒഴിവാക്കി സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് സമസ്ത നായര്‍ സമാജം ആവശ്യപ്പെട്ടു.

ജാതിക്കും മതത്തിനും അതീതമായി എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രത്യേകിച്ച് നായര്‍ സമുദായാംഗങ്ങള്‍ക്കും എല്ലാ മേഖലയിലും തുല്യനീതി ലഭിക്കാന്‍ നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് കോട്ടയത്ത് നടന്ന പ്രതിനിധിസഭ അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

സാമ്പത്തിക സംവരണത്തിനായി ശക്തമായ പ്രക്ഷോഭ പരിപാടികളും നിയമനടപടികളും ഏറ്റെടുക്കാന്‍ എന്‍എസ്എസ് നേതൃത്വം തയ്യാറാകണം. എന്‍എസ്എസിന്റെ എല്ലാ സ്ഥാപനങ്ങളിലെ നിയമനങ്ങളിലും പ്രവേശനത്തിലും 50 ശതമാനം സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി സംവരണം ചെയ്യണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

പ്രതിനിധി സഭ സമ്മേളനത്തില്‍ 27 അംഗ കേന്ദ്രകമ്മിറ്റിയേയും 15 അംഗ ഡയറക്ടര്‍ ബോര്‍ഡിനെയും തെരഞ്ഞെടുത്തു. ഡോ. ഡി. എം. വാസുദേവന്‍ (പ്രസിഡന്റ്), അഡ്വ. ജി.പി. രവീന്ദ്രന്‍ നായര്‍, പി.ആര്‍. വിശ്വനാഥന്‍ നായര്‍ (വൈസ് പ്രസിഡന്റുമാര്‍), പെരുമറ്റം രാധാകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), ചന്ദ്രന്‍ ഉണ്ണിത്താന്‍, സോജാ ഗോപാലകൃഷ്ണന്‍ (സെക്രട്ടറിമാര്‍), പുതുക്കരി സുരേന്ദ്രനാഥ് (ഖജാന്‍ജി) എന്നിവരാണ് ഭാരവാഹികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.