ഡോക്ടറെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധം

Sunday 10 December 2017 9:30 pm IST

ചാലക്കുടി: സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ.രാജേഷ് തങ്കപ്പനെ മുന്നറിയിപ്പില്ലാതെ സ്ഥലം മാറ്റിയതില്‍ വ്യാപക പ്രതിഷേധം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ നിന്ന് ഒപ്പുകള്‍ ശേഖരിച്ച് ആരോഗ്യ വകുപ്പ് മന്ത്രിയടക്കമുള്ള ബന്ധപ്പെട്ട അധികൃതര്‍ക്ക് നിവേദനം നല്‍കുമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്ന പരാതി നിലനില്‍ക്കവേയാണ് നടപടി.
നിലവില്‍ 19 ഡോക്ടര്‍മാരുള്ളതില്‍ നാല് പേര്‍ ലീവിലായിരുന്നു. അതിനിടിയിലാണ് സര്‍ജന്‍ ഡോ.രാജേഷ് തങ്കപ്പന്റെ സ്ഥലമാറ്റം. ഇതോടെ അഞ്ച് ഡോക്ടര്‍മാരുടെ കുറവാണ് ഉണ്ടാവുന്നത്. ദിനം പ്രതി ആയിരത്തോളം രോഗികള്‍ ചികിത്സ തേടി വരുന്ന ഇവിടെ പലപ്പോഴും ഒ.പി.യില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ വരുന്നത് പലപ്പോഴും വലിയ ബഹളത്തിന് കാരണമാകുന്നു.
പുതിയ സര്‍ജന്‍ വന്നാല്‍ മാത്രമെ ഇവരുടെ ശസ്ത്രക്രിയ നടത്താന്‍ സാധിക്കുകയുള്ളൂ. എല്ലാ പ്രധാന വിഭാഗങ്ങളിലും ഓരോ ഡോക്ടര്‍മാര്‍ മാത്രമാണിവിടെയുള്ളതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ.ജി.ശിവദാസ് പറഞ്ഞു.
തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയിരിക്കുന്ന ഡോക്ടറെ തിരികെ ചാലക്കുടിയിലേക്ക് തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമര പരിപാടികളും സംഘടിപ്പിക്കും.
ഒപ്പ് ശേഖരണം മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരി നളന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഗീത സാബു അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ഷിബു വാലപ്പന്‍, അഡ്വ.ബിജു എസ് ചിറയത്ത്, ജനകീയ കൂട്ടായ്മ ഭാരവാഹികളായ ദിപു ദിനേശ്, ഇ.അരവിന്ദാക്ഷന്‍, ഷാജു തൂക്കുപറമ്പില്‍, സുകുമാരന്‍ പാലപ്പിള്ളി, ബെര്‍ളി സെബാസ്റ്റ്യന്‍, സി.എം.അയ്യപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.