തൃപ്രയാറില്‍ ക്ഷേത്ര ഐതിഹ്യം നൃത്തരൂപത്തില്‍ അരങ്ങേറുന്നു

Sunday 10 December 2017 9:33 pm IST

പെരിങ്ങോട്ടുകര: തൃപ്രയാര്‍ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്ര ഐതിഹ്യം ആദ്യമായി നൃത്തരൂപത്തില്‍ അരങ്ങേറുന്നു. ദശമി ദിനമായ 12 ന് വൈകീട്ട് 5.30 മുതലാണ് അവതരണം. ശാസ്ത്രീയ- അര്‍ദ്ധ ശാസ്ത്രീയ – നാടോടി നൃത്തച്ചുവടുകള്‍ സമന്വയിച്ചുള്ള ഫ്യൂഷന്‍ രൂപത്തിലാണ് നൃത്തം വേദിയിലെത്തുന്നത്.
വാമനാവതാരത്തോടൊപ്പമുള്ള തൃപ്രയാര്‍ പുഴയുടെ ഉദ്ഭവം, ശ്രീരാമജനനം മുതല്‍ പട്ടാഭിഷേകം വരെയുള്ള രാമായണ കഥ, , ശ്രീരാമന്‍ ചിറകെട്ടോണം, ചില ഭക്തര്‍ക്കുണ്ടായ അനുഭവം തുടങ്ങിയവയാണ് നൃത്താവിഷ്‌കാരത്തില്‍ പ്രതിപാദിക്കപ്പെടുന്നത്.
കലാമണ്ഡലം ഉഷയും നാല്‍പ്പതോളം ശിഷ്യരും ചേര്‍ന്നാണ് നൃത്താവിഷ്‌കാരം ‘രാമകഥ’ എന്ന പേരില്‍ അരങ്ങിലെത്തിക്കുന്നത്. ആറു മാസം പ്രായമുള്ള ശിശു മുതല്‍ അറുപതു വയസ്സു പ്രായമുള്ള വീട്ടമ്മമാര്‍ വരെ ഇതില്‍ പങ്കെടുക്കുന്നുണ്ട്. ഗവ. ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, പൂജാരി, വിദ്യാര്‍ത്ഥി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വരെ ഈ സംരംഭത്തിന്റെ ഭാഗമാകുന്നു. നടന സാത്വിക പെര്‍ഫോമിംഗ് ആര്‍ട്‌സ് ആണ് സ്‌ക്രിപ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. പെരിങ്ങോട്ടുകര എന്‍എസ്എസ് കരയോഗത്തിലാണ് പരിശീലനക്കളരി
തരണനെല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട്, ഡോ. പി.ആര്‍.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, എം. മനോജ് കുമാര്‍, യു.പി. കൃഷ്ണനുണ്ണി, ഇ.പി.ഗിരീഷ് എന്നിവരുടെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അനുസരിച്ചാണ് പരിശീലനം മുന്നേറുന്നത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.