വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന: ഒരാള്‍ പിടിയില്‍

Sunday 10 December 2017 9:32 pm IST

പെരിന്തല്‍മണ്ണ: സ്‌കൂള്‍ കോളേജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ചു കഞ്ചാവ് പൊതികള്‍ വില്‍പ്പന നടത്തുന്ന പുഴക്കാട്ടിരി സ്വദേശി അറക്കല്‍ ശ്രീകുമാറിനെ(45) 50 ഗ്രാം കഞ്ചാവുമായി പെരിന്തല്‍മണ്ണയില്‍ സിഐ ടി. എസ്. ബിനു, എസ്‌ഐ കമറുദീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടൗണ്‍ ഷാഡോ പോലീസ് അറസ്റ്റു ചെയ്തു.
പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം ഭാഗങ്ങളിലെ സ്‌കൂള്‍ കോളേജ് പരിസരങ്ങളില്‍ കഞ്ചാവ് പായ്ക്കറ്റുകള്‍ ഓട്ടോയില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന ശ്രീകുമാറിന്റെ പേരില്‍ മുമ്പും കഞ്ചാവു വില്‍പന നടത്തിയതിനു കേസ് നിലവിലുണ്ട്. ആ കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് വില്‍പന തുടരുമ്പോഴാണ് പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്.
പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. പെരിന്തല്‍മണ്ണ എസ്‌ഐ രാജേഷ്, പ്രത്യേക സംഘത്തിലെ പി.എന്‍.മോഹനകൃഷ്ണന്‍, എന്‍. ടി. കൃഷ്ണകുമാര്‍, എം. മനോജ്, പി. അനീഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.