കേരള ഹെല്‍ത്ത് സര്‍വ്വീസസ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ സമ്മേളനം

Sunday 10 December 2017 9:33 pm IST

തിരൂര്‍: കേരള ഹെല്‍ത്ത് സര്‍വ്വീസസ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ (കെഎച്ച്എസ്എംഎസ്എ) 39-ാം സംസ്ഥാന സമ്മേളനം തിരൂരില്‍ നടന്നു.
സമ്മേളനം സി. മമ്മുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുന്‍ സംസ്ഥാന പ്രസിഡന്റ് പി. സി. സണ്ണിക്കുട്ടി അധ്യക്ഷത വഹിച്ചു. മലപ്പുറം ഡിഎംഒ ഡോ. കെ. സക്കീന മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ആര്‍. എം. മുഹമ്മദ് ഹുസൈര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാജേന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി. വി. ദിനേശന്‍, എം. ഗോപാലകൃഷ്ണന്‍, സുധേഷ് മോഹന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് എസ്.മധു തുടങ്ങിയവര്‍ സംസാരിച്ചു.
സംഘടനയുടെ പുതിയ പ്രസിഡന്റായി റെജി മാത്യുവിനെയും ജനറല്‍ സെക്രട്ടറിയായി ഇ. ജെ. വര്‍ഗീസിനെയും തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.