തൊടുപുഴ: എക്സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായ് യുവാവ് പിടിയില്‍. തൊടുപുഴ പട്ടാണിക്കുന്ന് ഓണാട്ടുപുത്തന്പുരയില് ഷിയാസ് (33) ആണ് അറസ്റ്റിലായത്. വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 13 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തൊടുപുഴ സര്‍ക്കിള്‍ ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ഷാജി ജോര്‍ജിന്റെ നേത്യത്വത്തിലുള്ള സംഘമാണ് കേസ് പിടികൂടിയത്. അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ഫ്രാന്‍സിസ് ജോസഫ്, പ്രിവന്റീവ് ഓഫീസര്‍ കെ.ബി. ബഷീര്‍,സിഇഒ മാരായ അനീഷ് കുമാര്‍, സുബൈര്‍ എ.ഐ. എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: