ആലപ്പുഴ: മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ജില്ലാ ജഡ്ജിമാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുന്നതിന് കേരള ജുഡീഷ്യല്‍ അക്കാദമിക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് കേരള ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ആഗോള മനുഷ്യാവകാശ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശങ്ങളാണ് പൗരന് ഏറ്റവും പ്രീയപ്പെട്ട അവകാശങ്ങളാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് പറഞ്ഞു.
മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുകള്‍ ശുപാര്ശകളാണെന്ന തെറ്റിദ്ധാരണ ഉദ്യോഗസ്ഥര്‍ ഒഴിവാക്കണമെന്ന് പ്രഭാഷണം നടത്തിയ കമ്മീഷന് മുന്‍ ജുഡീഷ്യല്‍ അംഗം ആര്. നടരാജന് പറഞ്ഞു.
നിയമസഭാ സെക്രട്ടറി വി.കെ. ബാബു പ്രകാശ്, മനുഷ്യാവകാശ കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍, പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.എം. ബാലചന്ദ്രന്, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മോഹന്‍ ദാസ്, മനുഷ്യാവകാശ കമ്മീഷന് സെക്രട്ടറി എം. എച്ച്. മുഹമ്മദ് റാഫി, എസ്ഡി കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എസ്. നടരാജ അയ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: