ഇടുക്കി: മന്ത്രിതല സംഘം ഇന്ന് കൊട്ടാക്കമ്പൂര്‍ ഉള്‍പ്പെടുന്ന കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കും. മൂന്ന് മന്ത്രിമാരടങ്ങുന്ന മന്ത്രിസഭാ ഉപസമിതിയാണ് എത്തുന്നത്. റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് കണ്‍വീനറായ സമിതിയില്‍ വനം മന്ത്രി കെ. രാജു, വൈദ്യുതി മന്ത്രി എം.എം. മണി എന്നിവരും ഉണ്ട്. രാവിലെ ഒമ്പതിന് മൂന്നാര്‍ ഗസ്റ്റ്ഹൗസില്‍ നിന്ന് പുറപ്പടുന്ന സംഘം വട്ടവടയിലും അവിടെനിന്ന് ജീപ്പ് മാര്‍ഗം കൊട്ടാക്കമ്പൂരും എത്തും.
നിര്‍ദ്ദിഷ്ട കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിച്ചശേഷം വൈകിട്ട് മടങ്ങും. നാളെ മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജനപ്രതിനിധികളുടെ യോഗം നടത്തി കാര്യങ്ങള്‍ വിലയിരുത്തുമെന്നുമാണ് വിവരം. എന്നാല്‍ സന്ദര്‍ശനം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നല്കാന് ജില്ലാ ഭരണകൂടം തയ്യാറായിട്ടില്ല. സിപിഎം- സിപിഐ പോരാണ് ഇതിന് പിന്നില്‍.
പോലീസും പ്രത്യേക സജ്ജീകരണങ്ങള്‍ ഒന്നും ഒരുക്കിയിട്ടില്ലെന്ന് പറയുമ്പോഴും സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് ദേവികുളം താലൂക്കിലെ ഒട്ടുമിക്ക സ്റ്റേഷനുകളില്‍ നിന്നും ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സംഘവും ഉടന്‍ കൊട്ടാക്കമ്പൂരെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: