തൃശൂര്‍: വാഷും വാറ്റുപകരണങ്ങളുമായി മധ്യവയസ്കനെ തൃശൂര്‍ എക്സൈസ് സ്പെഷ്വല് സ്വകാഡ് അറസ്റ്റ് ചെയ്തു.
ആലപ്പാട് പൊറത്തൂര്‍ സ്വദേശി സജീവനെയാണ് എക്സൈസ് സ്പെഷ്വല് സ്ക്വാഡ് സി.ഐ ജി. ഹരികൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയതത്. 50 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു.
പ്രിവന്റീവ് ഓഫീസര്‍മാരായ ടി.എ സജീഷ് കുമാര്‍, ജിന്റൊ ജോണ്‍, ഒ.എസ് സതീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ റെനില്‍ രാജന്, സി.ബി സന്തോഷ്, പി.കെ ഉണ്ണികൃഷ്ണന്, നിതിന്‍ മാധവന് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: