ഭീതി പരത്തിയ കാട്ടുകൊമ്പനെ മയക്കുവെടിവെച്ചു തളച്ചു

Sunday 10 December 2017 10:10 pm IST

വൈത്തിരി: ജനവാസ മേഖലയായ പൊഴുതനയിലെ പി.വിസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വേങ്ങത്തോട് സ്വകാര്യ എസ്‌റ്റേറ്റില്‍. ആനയെ കാട്ടിലേക്ക് തുരത്താന്‍ വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് കഴിഞ്ഞദിവസം രാവിലെ മുതല്‍ നടത്തിയ ശ്രമത്തിനൊടുവില്‍ രാത്രി എട്ടു മണിയോടുകൂടിയാണ് ആനയെ തളക്കാനായത്. പഞ്ചായത്തും വനംവകുപ്പും നടത്തിയ ചര്‍ച്ചക്കൊടുവില്‍ വെറ്റനറി സര്‍ജനനായ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെക്കാന്‍ എത്തിയിരുന്നത്. രാത്രി പത്തു മണിയോടുകൂടി ആനയെ വനംവകുപ്പിന്റെ വാഹനത്തില്‍ മുത്തങ്ങയിലേക്ക് കൊണ്ടു പോവുകയും പ്രാഥമിക ശ്രുശ്രൂഷകള്‍ നല്‍കിയ ശേഷം വനത്തിലേക്ക് തുറന്നു വിടുകയുമായിരുന്നു. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ അതിര്‍ത്തി പങ്കിടുന്ന കറുവന്‍ത്തോട് വനമേഖലയില്‍ നിന്ന് കൂട്ടം തെറ്റിവന്ന ആനയാണന്ന് വനം വകുപ്പ് ജീവനക്കാര്‍ പറഞ്ഞു. ദിവസങ്ങളായി വേങ്ങത്തോട് ഭാഗങ്ങളില്‍ കാട്ടനശല്ല്യം തുടരുകയാണ്. കഴിഞ്ഞ എതാനും ദിവസങ്ങള്‍ക്ക് മുമ്പ് വേങ്ങത്തോട് എസ്‌റ്റേറ്റില്‍ കാട്ടനയെ ചെരിഞ്ഞ നിലയില്‍ കണ്ടത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.