ലാവലിന്‍: ഒരു മാസം വേണമെന്ന് അപേക്ഷ

Monday 11 December 2017 2:30 am IST

ന്യൂദല്‍ഹി: ലാവലിന്‍ കേസ് ഒരുമാസം നീട്ടി വെക്കണം എന്നാവശ്യപ്പെട്ട് പ്രതികളായ കസ്തുരിരംഗ അയ്യര്‍, ആര്‍ ശിവദാസന്‍ എന്നിവര്‍ സുപ്രീം കോടതിയെ സമീപിച്ചു. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ നാലാഴ്ചത്തെ സമയം വേണം എന്നാവശ്യപ്പെട്ടാണ് കസ്തുരിരംഗ അയ്യര്‍ അപേക്ഷ നല്‍കിയത്. വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് കെ എസ് ഇ ബി മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്റെ അപേക്ഷ. കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

ആര്‍ ശിവദാസന് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ഹൈക്കോടതി വിധിക്ക് എതിരെ സി ബി ഐ അപ്പീല്‍ ഫയല്‍ ചെയ്യുമെന്നും അതിനാല്‍ കേസ് പരിഗണിക്കുന്നത് നീട്ടി വയ്ക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. മുകുള്‍ റോഹ്ത്തഗിയുടെ ഈ വാദം രേഖപ്പെടുത്തിയ ശേഷമാണ് ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് കേസ് പരിഗണിക്കുന്നത് മാറ്റി വച്ചത്. എന്നാല്‍ ഇത് വരെയും സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടില്ലെന്നറിയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.