ബോളിവുഡ് നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

Monday 11 December 2017 11:30 am IST

ന്യൂദല്‍ഹി: വിമാന യാത്രക്കിടെ ബോളിവുഡ് നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വികാസ് സച്ദേവെന്ന ബിസിനസുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുട്ടികള്‍ക്കെതിരെയുള്ള കുറ്റം തടയുന്നതിനുള്ള പോക്സോ ആക്ട് പ്രകാരമാണ് അറസ്റ്റ്.

ദല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാന യാത്രക്കിടെ പിറകിലെ സീറ്റിലിരുന്നയാള്‍ പീഡിപ്പിച്ചുവെന്നാണ്​ ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ സൈറ പുറത്ത് പറഞ്ഞത്. അര്‍ധരാത്രിക്ക്​ ശേഷം കരഞ്ഞു കൊണ്ടാണ്​ താരം സംഭവം വിവരിച്ചത്​. വിമാനത്തില്‍ പാതിയുറക്കത്തിലിരിക്കെ സൈറയുടെ പിറകിലും കഴുത്തിലും പിന്നിലെ സീറ്റിലിരുന്നയാള്‍ കാലുകൊണ്ട് ഉരസുകയായിരുന്നു. അഞ്ച്-പത്തു മിനിട്ടോളം തന്റെ കഴുത്തു മുതല്‍ പിറകു വരെ അയാളുടെ കാല്‍ സഞ്ചരിച്ചുവെന്നും സൈറ വെളിപ്പെടുത്തിയിരുന്നു.

ഉപദ്രവിച്ചയാളുടെ കാലിന്റെ ചിത്രം 17കാരിയായ താരം പോസ്റ്റ്​ ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.