ദോക്‌ലാമിൽ സൈന്യത്തെ വിന്യസിച്ച് ചൈന

Monday 11 December 2017 12:20 pm IST

ന്യൂദല്‍ഹി: ദോക്‌ലാം മേഖലയില്‍ വീണ്ടു സൈന്യത്തെ വിന്യസിച്ച് ചൈന. ഭൂട്ടാന്‍ ട്രൈ-ജംഗ്ഷനില്‍ 1600-1800ഓളം വരുന്ന സൈന്യമാണ് എത്തിയിരിക്കുന്നത്.

അതിര്‍ത്തിയില്‍ രണ്ട് ഹെലിപ്പാഡുകൾ, ശൈത്യകാലത്തെയ്ക്കുള്ള അഭയസങ്കേതങ്ങള്‍, സ്റ്റോക്കിങ് സ്റ്റോറുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിലാണ് ചൈനീസ് സൈന്യം. ചൈന ദോക്‌ലാം അതിര്‍ത്തി മേഘലയില്‍ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎല്‍എ) ശാശ്വതമായ ഒരു സൈനിക താവളം രൂപീകരിക്കുകയാണ് എന്നത് ഇതില്‍നിന്നും വ്യക്തമാണ്.

കഴിഞ്ഞ ജൂണ്‍ മുതലാണ് ദോക്‌ലാം മേഖലയില്‍ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം രൂപംകൊണ്ടത്. ഭൂട്ടാനും ചൈനയും അവകാശവാദം ഉന്നയിക്കുന്ന ദോക്‌ലാം പ്രദേശത്ത് ചൈന റോഡ്‌നിര്‍മാണം ആരംഭിച്ചപ്പോള്‍ ഇതു തടയാനായി ഇന്ത്യന്‍ സൈന്യം ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂപംകൊണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.