ലത്തീന്‍ സഭയുടെ രാജ്‌ഭവന്‍ മാര്‍ച്ച് തുടങ്ങി

Monday 11 December 2017 12:32 pm IST

ലത്തിൻ കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ രാജ്ഭവനിൽ നത്തുന്ന മാർച്ചിൽ പങ്കെടുക്കാനായി മത്സ്യതൊഴിലാളികൾ വാഹനങ്ങളിലെത്തുന്നു. ചാക്ക ബൈപ്പാസിലെ ദ്യശ്യം… ചിത്രം വി.വി അനൂപ്

തിരുവനന്തപുരം: ഓഖി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച്‌ ആരംഭിച്ചു. കാണാതായ മുഴുവന്‍ പേരെയും കണ്ടെത്തുക, ദുരന്തനിവാരണ പാക്കേജിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.

കഴിഞ്ഞ ദിവസം നടന്ന ലത്തീന്‍ അതിരൂപതയിലെ വൈദീകരുടെ സമ്മേളനത്തിലും പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തിലും ശക്തമായ വികാരം പ്രകടിപ്പിക്കപ്പെട്ടിരുന്നു. പലവട്ടം സര്‍ക്കാര്‍ അനുനയ നീക്കങ്ങള്‍ നടത്തിയിട്ടും ഇത് മുഖവിലക്കെടുക്കാതെയാണ് പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാന്‍ സഭാനേതൃത്വം വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാണാതായ മുഴുവന്‍ മത്സ്യതൊഴിലാളികളെയും കണ്ടെത്തണമെന്നതാണ് പ്രധാന ആവശ്യം.

ലത്തീന്‍ സഭാ നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം സംഘടിപ്പിക്കുന്ന പ്രതിഷേധ സമരങ്ങളുടെ ആദ്യപടിയായാണ് മാര്‍ച്ച്‌. 172 നോട്ടിക്കല്‍ മൈലിനപ്പുറത്തേക്ക് തെരച്ചില്‍ വ്യാപിപ്പിക്കണം. കൂടാതെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കുക, ദുരന്തനിവാരണ പാക്കേജിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ വിഷയങ്ങളും സഭാനേതൃത്വം മുന്നോട്ടു വയ്ക്കുന്നുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ മാത്രം 285 പേരെ കാണാതായിട്ടുണ്ടെന്നാണ് സഭയുടെ കണക്ക്. അനുകൂലമായ നിലപാട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ലെങ്കില്‍ മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് വളയുന്ന സമരരീതികളിലേക്ക് മാറുമെന്നും സഭാനേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.