നിര്‍ത്തിയിട്ട കാറിനു പിന്നില്‍ കാര്‍ ഇടിച്ച് നാലു പേര്‍ക്ക് പരിക്ക്

Monday 11 December 2017 1:56 pm IST

കൊട്ടാരക്കര: എംസി റോഡില്‍ അമിത വേഗതയില്‍ എത്തിയ സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍ ഇടിക്കാതിരിക്കാന്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന കാര്‍ വെട്ടിച്ചു മാറ്റവെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് നാലുപേര്‍ക്ക് പരിക്ക്. ഞായറാഴ്ച വൈകിട്ട് നാലരയോടെ എംസി റോഡില്‍ ഇഞ്ചക്കാട് ജങ്ഷനു സമീപത്തായിരുന്നു അപകടം.
ശബരിമലയില്‍ പോയി മടങ്ങിവന്ന നെടുമങ്ങാട് സ്വദേശികളായ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ആള്‍ട്ടോ കാറാണ് റോഡുവക്കില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു പിന്നില്‍ ഇടിച്ചത്.
മറ്റൊരു വാഹനത്തെ മറികടന്നാണ് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് എത്തിയത്. നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇരുന്ന നെടുമണ്‍കാവ് ഉളവോട് പ്രബിത് മന്ദിരത്തില്‍ അജിത്തിന്റെ ഭാര്യ അനി (28) ഗുരുതര പരുക്കുകളോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അയ്യപ്പ ഭക്തരായ നെടുമങ്ങാട് അശ്വതി ഭവനില്‍ വിജയകുമാര്‍ (39), ബിജു (39) ബിജുവിന്റെ മകള്‍ വന്ദന (6) എന്നിവരെ സാരമായ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര പോലീസ് കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.