കൊട്ടാരക്കര: വാഴയില വെട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസികളെ മര്‍ദിച്ചതായി പരാതി. തൃക്കണ്ണമംഗല്‍ തട്ടത്ത് പള്ളിക്കു സമീപം പള്ളികിഴക്കതില്‍ മത്തായി(55), മകന് ബിനോയി(24) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. അയല്‍വാസിയായ കുഞ്ഞുമോന് കമ്പിവടിയാല് മര്ദിക്കുകായിരുന്നുവെന്ന് ഇവര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. കനാല്‍പുറമ്പോക്കിലെ വാഴയില വെട്ടുന്നതിനെ ചൊല്ലി കുഞ്ഞുമോനും മത്തായിയുടെ ഭാര്യ അന്നമ്മയും വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതാണ് പിന്നീട് സംഘര്‍ഷത്തില്‍ കലാശിച്ചത്. മത്തായിയെ മര്‍ദിക്കുന്നതു തടയുന്നതിനിടയിലാണ് ബിനോയിക്കും പരിക്കേറ്റത്. ബിനോയി കേരളാ കോണ്‍ഗ്രസ്(എം) വിദ്യാര്‍ഥി വിഭാഗം ജില്ലാഭാരവാഹിയാണ്. കൊട്ടാരക്കര പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: