വയോധികരെ വീടുകയറി അക്രമിച്ചു

Monday 11 December 2017 2:02 pm IST

പള്ളിക്കല്‍: കോത്താളൂര്‍ വീട്ടില്‍ മോഹനന്‍(74), ഭാര്യ ലക്ഷ്മിക്കുട്ടി(75) എന്നിവരെ വീടു കയറി അക്രമിച്ചതായി പരാതി. തലയ്ക്കു മുറിവേറ്റ ഇരുവരും താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍വാസികളായ അച്ഛനും മകനുമാണ് അക്രമിച്ചതെന്ന് ഇവര്‍ പോലീസില്‍ മൊഴിനല്‍കി. വഴിത്തര്‍ക്കമാണ് സംഘര്‍ഷത്തിനു കാരണമെന്നും അയല്‍വാസികളായ മാരിയപ്പന്‍, രതീഷ് എന്നിവരെ കസ്റ്റഡിയിലെടുത്തെന്നും എസ്‌ഐ: സി.കെ. മനോജ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.