വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമം; പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

Monday 11 December 2017 3:34 pm IST

കോയമ്പത്തൂര്‍: കോഴിക്കോട്ട് ഏവിയേഷന്‍ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റിലായി. കോഴിക്കോട്ടെ ഐപിഎംഎസ് ഏവിയേഷന്‍ അക്കാദമി പ്രിന്‍സിപ്പാള്‍ ദീപയാണ് അറസ്റ്റിലായത്. ഇവരെ കോയമ്പത്തൂരില്‍ നിന്നാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരത്തെ സ്വകാര്യ ഏവിയേഷന്‍ കോളേജിലെ വിദ്യാര്‍ഥിനിയാണ് കോഴിക്കോട് വച്ച്‌ കെട്ടിടത്തില്‍ നിന്ന് ചാടിയത്. വിദ്യാര്‍ഥികള്‍ക്കായി കോളേജ് അധികൃതര്‍ സംഘടിപ്പിച്ച ക്യാമ്പിനിടെ സഹപാഠികളുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് സഹപാഠികളായ അഞ്ച് പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഷാലു, വൈഷ്ണവി,നീതു, എലിസബത്ത്, ഷൈജ, ആതിര എന്നീ പെണ്‍കുട്ടികളെയാണ് പൊലീസ് കസ്റ്റഡയില്‍ എടുത്തിരിക്കുന്നത്. ഭീഷണി, മര്‍ദ്ദനം, എസ്‌സി, എസ്‌ടി അതിക്രമം തുടങ്ങി എട്ടോളം വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കോളേജ് പ്രിന്‍സിപ്പാളിന്റെ പ്രേരണമൂലമാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് അറസ്റ്റിലായ വിദ്യാര്‍ഥിനികള്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.