സൗദി അറേബ്യയില്‍ തീയേറ്ററുകള്‍ വരുന്നു

Monday 11 December 2017 4:14 pm IST

ജിദ്ദ: സൗദി അറേബ്യയില്‍ 37 വര്‍ഷത്തിന് ശേഷം സിനിമ തീയേറ്ററുകള്‍ക്ക് ലൈസന്‍സ്​ നല്‍കാന്‍ തീരുമാനമായി. ലൈസന്‍സ്​ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സാംസ്​കാരിക വകുപ്പ്​ മന്ത്രി അവ്വാധ്​ ബിന്‍ സാലിഹ്​ അല്‍ അവ്വാധ്​ അറിയിച്ചു.

2018 മാര്‍ച്ചോടെ ആദ്യ തീയേറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.1980 കളുടെ ആരംഭത്തില്‍ ഇസ്ലാമിസ്റ്റുകളുടെ സമ്മര്‍ദം മൂലം സൗദി അറേബ്യയില്‍ തീയേറ്ററുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.