കശ്മീരില്‍ ബാങ്ക് വാനിനു നേരെ ഭീകരാക്രമണം

Monday 11 December 2017 5:43 pm IST

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബാങ്ക് വാനിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു ജീവനക്കാര്‍ കൊല്ലപ്പെട്ടു. ബാങ്കിലെ സുരക്ഷ ജീവനക്കാരാണ് കൊല്ലപ്പെട്ടത്.

ബാങ്ക് ശാഖകളില്‍ പണം നല്‍കിയ ശേഷം മടങ്ങുകയായിരുന്ന വാനിനു നേരെയാണ് ആക്രമണമുണ്ടായത്.  വാനില്‍നിന്നു പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തില്‍ വാനിന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ മേയിലും സമാനമായ സംഭവം കശ്മീരില്‍ ഉണ്ടായിരുന്നു. കുല്‍ഗാമില്‍ ബാങ്ക് വാനിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പോലീസുകാരും രണ്ട് ബാങ്ക് സുരക്ഷ ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.