ഗുണ്ടൂര്‍: എഴുപത്തിയെട്ടാമത് അന്തര്‍ സര്‍വ്വകലാശാല അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. 16 വരെ ഗുണ്ടൂരിലെ ആചാര്യ നാഗാര്‍ജുന യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് പോരാട്ടങ്ങള്‍.
മംഗലാപുരം സര്‍വ്വകലാശാലയാണ് നിലവിലെ ഓവറോള്‍ ചാമ്പ്യന്മാര്. കഴിഞ്ഞ വര്‍ഷം കോയമ്പത്തൂരില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 178 പോയിന്റുകളുമായാണ് മംഗലാപുരം സര്‍വ്വകലാശാല കിരീടം ചൂടിയത്.
വനിതാ വിഭാഗത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയാണ് ജേതാക്കള്‍. കഴിഞ്ഞവര്‍ഷം 84 പോയിന്റുകള്‍ സ്വന്തമാക്കിയാണ് എംജി കിരീടം നേടിയത്. ഈ വിഭാഗത്തില്‍ തുടര്‍ച്ചയായ അഞ്ചാം കിരീടമാണ് എംജി ലക്ഷ്യമിടുന്നത്. ഓവറോള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും എംജിക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: