മുംബൈ: ടെസ്റ്റ് പദവി നേടിയ ശേഷമുളള അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ അരങ്ങേറ്റം ഇന്ത്യക്കെതിരെ. നേരത്തെ ഓസ്ട്രേലിയക്കെതിരെയായിരുന്നു അഫ്ഗാന്റെ ആദ്യ ടെസ്റ്റ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയുമായുള്ള അഫ്ഗാന്റെ ചരിത്രപരമായ ബന്ധം കണക്കിലെടുത്ത് ആദ്യ ടെസ്റ്റിന് വേദിയൊരുക്കാന്‍ ഇന്ത്യ മുന്നോട്ടുവരികയായിരുന്നു. 2019-20 സീസണിലാണ് ടെസ്റ്റ് നടക്കുക.
ബിസിസിഐ ചീഫ് എക്സിക്യൂട്ടിവ് രാഹുല്ജോഹ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. വേദിയും ദിവസവും ഉടന്‍ പ്രഖ്യാപിക്കും. കഴിഞ്ഞ ജൂണിലാണ്് അഫ്ഗാന് ക്രിക്കറ്റ ടീം മുഴുവന്‍ സമയം അംഗമായത്.നേരത്തെ 2017 മാര്‍ച്ചില്‍ അഫ്ഗാനിസ്ഥാനും അയര്‍ലന്‍ഡും തമ്മിലുള്ള ടെസ്റ്റിന് ഗ്രേറ്റര്‍ നോയിഡ സാക്ഷ്യം വഹിച്ചിരുന്നു.
ഇതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തെ പ്രകീര്‍ത്തിച്ച് മുന്‍ അഫ്ഗാന് കോച്ച് ലാല്‍ചന്ദ് രാജ്പുത്ത്. ഇന്ത്യയുമായി ആദ്യത്തെ ടെസ്റ്റ് മത്സരം കളിക്കുന്നത് അഫ്ഗാനിസ്ഥാന് നല്ലതാണ്. ഇത് അവരുടെ എല്ലാ തരത്തിലുള്ള വളര്‍ച്ചയ്ക്കും സഹായിക്കുമെന്നും എന്ന് അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: