അമ്പലപ്പുഴ: ടാറിങ് ആരംഭിക്കാനിരിക്കെ പിഡബ്ല്യൂഡിയുടെ അനുമതിയില്ലാതെ ജല അതോറിട്ടി റോഡ് പൊളിച്ചത് വിവാദമായി. അമ്പലപ്പുഴ കച്ചേരിമുക്ക് ജങ്ഷനിലാണ് ഇന്നലെ രാവിലെ വാട്ടര്‍ അതോറിട്ടി റോഡ് പൊളിച്ചത്.
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്താപിക്കുന്നതിനായി നിര്‍മ്മിച്ച മാന്‍ ഹോള്‍ ഉയര്‍ത്താനാണ് റോഡ് വെട്ടിപ്പൊളിച്ചത്. ഇതിന് ജലഅതോറിട്ടി അനുമതി വാങ്ങിയിരുന്നില്ലെന്ന് പിഡബ്ല്യൂഡി വ്യക്തമാക്കി. മാന്‍ഹോള്‍ ഉയര്‍ത്തുന്ന പ്രവര്‍ത്തനം നേരത്തെ നടത്തണമെന്ന് ജല അതോറിട്ടിയോട് പിഡബ്ല്യൂഡി ആവശ്യപ്പെട്ടിരുന്നു.
തിനു തയ്യാറാകാതിരുന്ന ജലഅതോറിട്ടി ഇന്നലെയാണ് ഇതിനായി എത്തിയത്. അടുത്ത ദിവസം മുതല്‍ ജങ്ഷനില്‍ നിന്ന് കിഴക്കോട്ട് ടാറിങ് നടത്താനായി റോഡ് തയ്യാറാക്കിയപ്പോഴാണ് റോഡ് വെട്ടിപ്പൊളിച്ചത്.
പിഡബ്യൂഡിയും ജല അതോറിട്ടിയും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇതിനു കാരണമെന്ന് പറയുന്നു. ഇത് റോഡിന്റെ തുടര്‍പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: