ആലപ്പുഴ: വ്യോമസേനയിലെ തസ്തികകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജില്ലയില്‍ നിന്നുള്ള അപേക്ഷകര്‍ കുറവാണെന്ന് ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍. വ്യോമസേനയിലേക്കുള്ള സെലക്ഷന് ടെസ്റ്റിന്റെ പ്രചരണാര്‍ഥം നടത്തിയ പത്രസമ്മേളനത്തില്‍ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എന്‍. സിങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നിലവില്‍ എയര്‍മെന്‍ ഗ്രൂപ്പ് എക്സ് ട്രേഡ്സ്, ഗ്രൂപ്പ് വൈ വിഭാഗങ്ങളിലേക്കുള്ള സെലക്ഷന് ടെസ്റ്റില്‍ അപേക്ഷ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 10നും 11നും നടക്കുന്ന സെലക്ഷന് ടെസ്റ്റില്‍ പങ്കെടുക്കാന്‍ 1998 ജനുവരി 13നും 2002 ജനുവരി രണ്ടിനുമിടയില്‍ ജനിച്ച അവിവാഹിതരായ പുരുഷന്മാര്ക്ക് അപേക്ഷിക്കാം.www.airmenselection.cdac.in, www.careerindianairforce.cdac.in വെബ്സൈറ്റുകളിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 15 മുതല്‍ അപേക്ഷിക്കാം. അവസാന തീയതി ജനുവരി 12. അപേക്ഷിക്കേണ്ട വിധം, യോഗ്യത അടക്കമുള്ള വിശദവിവരം വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 011 25694209/25699606. വ്യോമസേന ഉദ്യോഗസ്ഥരായ ഡി.ആര്. ഖച്ച്റേ, വി.എസ്. ശ്യാംജിത്ത് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: