അമ്പലപ്പുഴ: അമിതവേഗതയിലെത്തിയ മത്സ്യവാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം, കാട്ടുക്കാരന് പറമ്പില്‍ അബ്ദുല്‍ ഖാദറിന്റെ മകന് അനസിനെ (22)യാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെ ദേശീയ പാതയില്‍ വളഞ്ഞവഴി എസ്എന്‍ കവലയിലായിരുന്നു അപകടം. അമ്പലപ്പുഴ എസ്ഐ പ്രജീഷ് കുമാറിന്റെ നേതൃത്വത്തില്‍ മേല്‍ നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: