പീഡനം:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍

Monday 11 December 2017 9:28 pm IST

പാലക്കാട്:വാളയാര്‍ അട്ടപ്പള്ളത്ത് ദളിത് സഹോദരിമാര്‍ പീഡനത്തിനിരയായി മരണപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍. അട്ടപ്പള്ളം ഗണേശപുരം കല്ലന്‍ക്കാട്ടില്‍ മധു (വലിയ മധു 28) നെയാണ് അറസ്റ്റ് ചെയ്തത്.
മധു ഉള്‍പ്പെടെയുള്ളവരുടെ ജാമ്യം കഴിഞ്ഞ മാസം കോടതി റദ്ദാക്കിയിരുന്നു. കേസില്‍ മറ്റു മൂന്നു പ്രതികള്‍ കോടതിയില്‍ ഹാജരായെങ്കിലും ഒന്നാം പ്രതിയായ മധു മുങ്ങുകയായിരുന്നു. വാളയാര്‍ എസ്.ഐ പി.എം. ലിബിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ഗിരീഷ് കുമാര്‍, കുമാരഗുരു, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.