കൊട്ടാക്കാമ്പൂര്‍ സിബിഐ അന്വേഷിക്കണം: ബിജെപി

Tuesday 12 December 2017 2:30 am IST

തൊടുപുഴ: കൊട്ടാക്കാമ്പൂര്‍ ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കൈയേറ്റങ്ങളില്‍ ഭൂമാഫിയയ്ക്ക് നേതൃത്വം കൊടുക്കുന്നത് മന്ത്രി എം.എം. മണി, എ.കെ. മണി, എസ്. രാജേന്ദ്രന്‍ അച്ചുതണ്ടാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.

ബ്ലോക് നമ്പര്‍ 58, 62 ഇവയില്‍ കാലാകാലങ്ങളായി ജീവിക്കുന്നവര്‍ക്ക് പട്ടയം നല്‍കി കൈയേറ്റക്കാരെ പൂര്‍ണ്ണമായി ഒഴിവാക്കി കുറിഞ്ഞി ഉദ്യാനത്തിന്റെ ചുമതല എത്രയും വേഗം വനംവകുപ്പിന് കൈമാറണം. ഉദ്യാനത്തിന്റെ കാര്യങ്ങള്‍ പഠിക്കുന്നതിന് നിശ്ചയിച്ച മന്ത്രിസഭാ സമിതി സര്‍ക്കാരിന്റെ മറ്റൊരു തട്ടിപ്പാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തില്‍ സിബിഐ അന്വേഷണം വേണം. കൃഷ്ണദാസ് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.