രാജധാനി കൂട്ടക്കൊല; വിധി 14ന്

Tuesday 12 December 2017 2:30 am IST

അടിമാലി: രാജധാനി ടൂറിസ്റ്റ് ഹോം കൂട്ടക്കൊലക്കേസില്‍ തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി 14ന് വിധി പറയും. ഏപ്രില്‍ 17ന് തുടങ്ങിയ വിസ്താരം നവംബര്‍ 24ന് വാദം പൂര്‍ത്തിയായിരുന്നു. 2015 ഫെബ്രുവരി 13നായിരുന്നു സംഭവം.

ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരന്‍ അടിമാലി പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ്(69), ഭാര്യ ഐഷ(63), ഐഷയുടെ മാതാവ് നാച്ചി(80) എന്നിവരെ കര്‍ണാടക സ്വദേശികളായ മൂന്നംഗ സംഘം കൊലപ്പെടുത്തി പതിനേഴര പവന്‍ സ്വര്‍ണവും പണവും മൊബൈല്‍ ഫോണ്‍, വാച്ച് തുടങ്ങിയവയും കവര്‍ച്ച ചെയ്യുകയായിരുന്നു. ഗുരു ബുക്കാപ്പട്ടണം സ്വദേശി രാഘവേന്ദ്ര(23), ഹറനുമന്തപുരം സ്വദേശി മധു(രാഗേഷ് ഗൗഡ-26), മഞ്ജുനാഥ്(21) എന്നിവരാണ് പ്രതികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.