കഞ്ചാവ് വില്‍പ്പന: യുവാവ് അറസ്റ്റില്‍

Monday 11 December 2017 9:48 pm IST

ചാലക്കുടി: കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. നായരങ്ങാടി കണ്ണനായ്ക്കല്‍ ഫ്രാങ്കോയെയണ് (19)എസ്.ഐ ജയേഷ് ബാലനും സംഘവും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്ന് 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ബൈക്കിന്റെ ഫസ്റ്റ് എയ്ഡ് ബോക്‌സിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മോട്ടോര്‍ ബൈക്കില്‍ സഞ്ചരിച്ച് ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. സെയില്‍സ്മാനായ ഇയാളെ കഴിഞ്ഞ ദിവസം രാത്രിയോടെ മാര്‍ക്കറ്റ് റോഡില്‍ വച്ചാണ് പിടികൂടിയത്.
മുന്‍പും കഞ്ചാവ് കേസില്‍ പ്രതിയായ ഇയാളെ താക്കീത് ചെയ്തു വിട്ടയച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.