അനുഷ്‌കയും കോലിയും വിവാഹിതരായി

Monday 11 December 2017 10:02 pm IST

മുംബൈ: പ്രശസ്ത ക്രിക്കറ്റ് താരവും ഇന്ത്യന്‍ ക്യാപ്ടനുമായ വിരാട് കോലിക്കും പ്രമുഖ ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മക്കും പ്രണയസാഫല്യം.രാവിലെ ഇറ്റലിയിലെ ടസ്‌ക്കനിലെ ബോര്‍ഗേ ഫിനോച്ചിയേറ്റോ റിസോര്‍ട്ടിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ബോളിവുഡില്‍ നിന്ന്ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ക്കും ക്രിക്കറ്റ് രംഗത്തു നിന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ്‌സിങ്ങ് എന്നിവര്‍ക്കും മാത്രമായിരുന്നു ക്ഷണം. ഈ മാസം 21ന് ദല്‍ഹിയിലും 26ന് മുബൈയിലും വിരുന്നു നടത്തുമെന്നും കോലി അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.