വാഷിങ്ങ്ടണ്‍: അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ മാന്‍ഹാട്ടനില്‍ പൈപ്പ് ബോംബ് സ്ഫോടനം. ടൈംസ് സ്വയറിനു സമീപം പോര്‍ട്ട് അതോറിറ്റിയലുണ്ടായ സ്ഫോടനത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.
രാവിലെ പോര്‍ട്ട് അതോറിറ്റിക്കു താഴെയുള്ള ഇടനാഴിയിലായിരുന്നു ശക്തികുറഞ്ഞ ബോംബ് പൊട്ടിയത്. സംഭവത്തിനു പിന്നില്‍ ഭീകരരാണെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: