തെരുവ് നായ ആക്രമണം: നാലുപേര്‍ക്ക് പരിക്ക്

Tuesday 12 December 2017 2:05 am IST

പള്ളുരുത്തി: കുമ്പളങ്ങിയില്‍ തെരുവ് നായ ആക്രണത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. കുമ്പളങ്ങി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പുത്തന്‍ കരിയില്‍ നികര്‍ ത്തില്‍ വീട്ടില്‍ സലീല ജയിംസ് (46), തുരുത്തിയില്‍ വീട്ടില്‍ പ്രകാശന്‍ (58), വെളീപ്പറമ്പില്‍ ഷീബ സജീവന്‍ (46), പുത്തന്‍കരി ലോഹിതാക്ഷന്റെ മകനും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ അനന്തു, (16) എന്നിവര്‍ക്കാണ് കടിയേറ്റത്.
തിങ്കളാഴ്ച പുലര്‍ച്ചെ 5.30 ഓടെ വീടിനു പുറത്തിറങ്ങിയ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീലയുടെ നേര്‍ക്ക് നായ കുരച്ചു ചാടുകയായിരുന്നു. ഭയന്ന് നിലത്തു വീണ ഇവരുടെ വലതു കൈയ്ക്കാണ് കടിയേറ്റത്.
വലതു കൈ തണ്ടയ്ക്ക് ആഴത്തില്‍ മുറിവേറ്റു. മുന്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രകാശന്‍ വീട്ടിലെ വളര്‍ത്തുനായയെ ആക്രമിക്കാന്‍ ശ്രമിച്ച തെരുവുനായയെ ഓടിച്ചു വിടാന്‍ ശ്രമിക്കുന്നതിനിടെ കൈക്ക് കടിയേല്‍ക്കുകയായിരുന്നു.
രാവിലെ ട്യൂഷന് പോകുമ്പോഴാണ് വിദ്യാര്‍ത്ഥിയായ അനന്തുവിനെ നായ ആക്രമിച്ചത്. ദേഹമാസകലം മുറിവേറ്റിട്ടുണ്ട്. ക്ഷേത്രത്തില്‍ തൊഴുതു മടങ്ങും വഴിയാണ് ഷീബക്ക് കടിയേറ്റത്. ആക്രമണകാരിയായ നായക്കൂട്ടം കുമ്പളങ്ങി പ്രദേശത്ത് നിത്യ ശല്യമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ പതിനൊന്നോളം പേര്‍ക്ക് നായുടെ കടിയേറ്റു. പരിക്കേറ്റവര്‍ എറജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.