മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് എന്‍ഡിഎ നേതൃയോഗം

Tuesday 12 December 2017 2:30 am IST

തൃശൂര്‍: ഓഖി ദുരന്തം നേരിടുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് എന്‍ഡിഎ സംസ്ഥാന നേതൃയോഗം. ചെയര്‍മാന്‍ കുമ്മനം രാജശേഖരന്റെ അദ്ധ്യക്ഷതയില്‍ തൃശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് വിമര്‍ശനം. സംസ്ഥാന സര്‍ക്കാരിന്റെ വിവിധരംഗങ്ങളിലെ പരാജയം ഉയര്‍ത്തിക്കാട്ടി എന്‍ഡിഎ ബഹുജന സമരങ്ങള്‍ തുടങ്ങും. പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു.

ബിജെപി സംസ്ഥാന സഹപ്രഭാരി നളിന്‍ കാട്ടീല്‍ എംപി സമാപനപ്രസംഗം നടത്തി.
ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി,ജെ.ആര്‍.എസ്. സംസ്ഥാന പ്രസിഡണ്ട് സി.കെ.ജാനു, ജന.സെക്രട്ടറി തെക്കന്‍ സുനില്‍, കേരളാകോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി രാജന്‍ കണ്ണാട്ട്, എല്‍.ജെ.പി പ്രസിഡണ്ട് എം.മെഹബൂബ്, പാര്‍ലിമെന്ററി ബോര്‍ഡ് അംഗം രമ എസ്. ജോര്‍ജ്ജ്, പിഎസ്പി സംസ്ഥാന ചെയര്‍മാന്‍ കെ.കെ.പൊന്നപ്പന്‍, നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കുരുവിള, ജന.സെക്രട്ടറി കെ.ഗിരി, മാത്യൂസ്, ജെഎസ്എസ് സംസ്ഥാന പ്രസിഡണ്ട് ആര്‍.പൊന്നപ്പന്‍, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന പ്രസിഡണ്ട് വി.വി.രാജേന്ദ്രന്‍, ജന.സെക്രട്ടറി എം.പി.ജോയി എന്നിവര്‍ സംസാരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടത്തേണ്ട മുന്നൊരുക്കങ്ങളെ സംബന്ധിച്ച് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി.തോമസ് വിശദീകരിച്ചു. ജോ.കണ്‍വീനര്‍ ജെഎസ്എസ് സംസ്ഥാന ജന.സെക്രട്ടറി അഡ്വ. എ.ആര്‍.രാജന്‍ബാബു രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. ബിഡിജെഎസ് സംസ്ഥാന ജന.സെക്രട്ടറി കെ.ഗോപകുമാര്‍ ജിഎസ്ടിയെ സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.