വീരപഴശ്ശി ഒരു രണജ്വാല പുസ്തകം പ്രകാശനം ചെയ്തു

Monday 11 December 2017 10:45 pm IST

ഇരിട്ടി: ശ്രീകുമാര്‍ കലാലയം എഴുതിയ വീരപഴശ്ശി ഒരു രണജ്വാല എന്ന പുസ്തകത്തിന്റെ പ്രകാശനം മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ നടന്നു. പികെ.ശ്രീമതി എംപി പഴശ്ശി കോവിലകത്തെ ശൈലജ തമ്പുരാന് നല്‍കിക്കൊണ്ട് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. സി.കെ.ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ നഗരസഭാദ്ധ്യക്ഷ അനിതാ വേണു, മുന്‍ ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍ മാസ്റ്റര്‍, കൂത്തുപറമ്പ് മലയാള കലാനിലയം ഡയറക്ടര്‍ മഹേന്ദ്രന്‍, കൃഷ്ണകുമാര്‍ കണ്ണോത്ത്, സി.പി.ജയരാജന്‍, പ്രൊ.കുഞ്ഞിക്കണ്ണന്‍, സിനി ലക്ഷ്മണന്‍, രജനി ഗണേഷ് എന്നിവര്‍ പ്രസംഗിച്ചു. ക്ഷേത്രം എക്‌സിക്യു്ട്ടീവ് ഓഫീസര്‍ അജിത്ത് പറമ്പത്ത് സ്വാഗതം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.