പ്രതി മുങ്ങിയാല്‍ ജാമ്യക്കാര്‍ക്ക് അമിത പിഴ പാടില്ല:ഹൈക്കോടതി

Tuesday 12 December 2017 2:30 am IST

കൊച്ചി: ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങിയതിന്റെ പേരില്‍ ജാമ്യക്കാര്‍ക്ക് അമിത പിഴ ചുമത്തരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസിന്റെ സാഹചര്യമടക്കമുള്ള വസ്തുതകള്‍ കണക്കിലെടുത്ത് ഇക്കാര്യം തീരുമാനിക്കണമെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.

പ്രതി ഹാജരാകാത്തതിന് ജാമ്യക്കാരായ കൊല്ലം വെളിയം സ്വദേശി സഹദേവന്‍, വെളിനെല്ലൂര്‍ സ്വദേശി ബാബു എന്നിവര്‍ക്ക് കൊല്ലം അഡി. സെഷന്‍സ് കോടതി ഓരോ ലക്ഷം രൂപ വീതം പിഴ ചുമത്തി. ഇതിനെതിരെ ഇരുവരും നല്‍കിയ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.

പിഴ ചുമത്താനുള്ള തീരുമാനം ശരിവച്ച ഹൈക്കോടതി പിഴത്തുക 5000 രൂപ വീതമാക്കി കുറച്ചു. ഓരോ ലക്ഷം രൂപ വീതം പിഴ ചുമത്തിയ അഡി. സെഷന്‍സ് കോടതിയുടെ നടപടി കഠിനമാണെന്നും നിയമപരമായി നിലനില്‍ക്കില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.