ചെന്നൈയില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വൈകുന്നു

Tuesday 12 December 2017 10:38 am IST

ചെന്നൈ: ചെന്നൈയില്‍ കനത്ത പുക മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ അനിശ്ചിതമായി വൈകുന്നു. മഞ്ഞിനെ തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചുമണി മുതല്‍ ഒരു വിമാനവും ലാന്‍ഡ് ചെയ്തിരുന്നില്ല. രാവിലെ എട്ടരയോടെയാണ് വിമാനങ്ങള്‍ക്ക് ലാന്‍ഡിങ് അനുമതി ലഭിച്ചത്.

നിലവില്‍ നാല്‍പതോളം വിമാനങ്ങളാണ് ലാന്‍ഡിങ് അനുമതി കാത്തിരിക്കുന്നത്. പുക മഞ്ഞിനെ തുടര്‍ന്ന് രണ്ടുവിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.