റോഡ് ഷോയില്ല; മോദിയുടെ റാലി ജലവിമാനത്തില്‍

Tuesday 12 December 2017 12:22 pm IST

ന്യൂദല്‍ഹി:  റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ജലവിമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പു പ്രചരണം. അഹമ്മദാബാദ് നഗരത്തോടു ചേര്‍ന്നൊഴുകുന്ന സബര്‍മതി നദിയില്‍നിന്ന് ജലവിമാനത്തില്‍ കയറിയ മോദി, മെഹ്‌സാന ജില്ലയിലുള്ള ദാറോയ് ഡാം വരെ അതില്‍ യാത്ര ചെയ്ത് അംബോജിയില്‍ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. യോഗത്തില്‍ പങ്കെടുത്ത ശേഷം അതേ സീ പ്‌ളെയിനില്‍ തന്നെ മോദി അഹമ്മദാബാദിലേക്ക് മടങ്ങും.

സുരക്ഷാ പ്രശ്‌നങ്ങളും ക്രമസമാധാന പാലനവും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും കണക്കിലെടുത്താണ് പോലീസ് റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചത്. ധമിദാര്‍ ദരേസറില്‍ നിന്നു ബാപ്പു നഗറിലേക്കാണ് ബിജെപി റാലി നടത്തുന്നത്.

അഹമ്മദാബാദില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍, സബര്‍മതി നദിയില്‍ ആദ്യമായി ജലവിമാനമിറക്കുന്ന കാര്യം മോദി പ്രഖ്യാപിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായിയാണ് സബര്‍മതിയില്‍ ജലവിമാനം ഇറങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.