ഈ വർഷം ഏറ്റവുമധികം ആളുകൾ തിരഞ്ഞ വാക്ക് ഫെമിനിസം

Tuesday 12 December 2017 2:34 pm IST

 

വാഷിങ്ടൺ: ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിച്ച വാക്ക് ഫെമിനിസം. പ്രശസ്ത ഓൺലൈൻ ഡിക്ഷനറിയായ മെറിയം വെബ്സ്റ്റർ ആണ് ഇത്തരത്തിൽ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. അതിനാൽ 2017ലെ വാക്കായി ഫെമിനിസത്തെ തെരഞ്ഞെടുത്തുവെന്നും മെറിയം വെബ്സ്റ്റർ അറിയിച്ചു.

ജനുവരിയിൽ നടന്ന വനിത മാർച്ചിനോടനുബന്ധിച്ചാണ് ഈ വാക്ക് ഏറ്റവുമധികം പേർ തിരഞ്ഞത്. അതിനിടെ, അമേരിക്കൻ രാഷ്ട്രീയ നിരീക്ഷക കെല്യാൻ കോൺവെയ് ഞാനൊരു ‘ഫെമിനിസ്റ്റല്ല’ എന്ന് പറഞ്ഞതും ഈ വാക്കിൻറെ മൂല്യം വർധിപ്പിച്ചു.

റെക്യൂസ്, എംപതി, ഡൊട്ടഡ്, സിസിഗി, ജിറോ, ഫെഡറലിസം, ഹറികെയ്ൻ, ഗാഫ് എന്നിവയാണ് കൂടുതൽ പേർ തിരഞ്ഞ മറ്റ് വാക്കുകൾ. ഉത്തര കൊറിയൻ ഭരണാധികാരി ജിങ് യോങ് ഉൻ, യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെ ഡൊട്ടഡ് എന്ന് വിളിച്ചതാണ് ആ പദം ഏറ്റവും കൂടുതൽ പേർ തിരയാൻ കാരണം. ഒസ്‌കാർ അവാർഡ് പ്രഖ്യാപനത്തിലെ ചിത്രത്തിൻറെ പേര് മാറി പറഞ്ഞതിലെ അബദ്ധമാണ് ഗാഫ് എന്ന വാക്ക് തിരയാനുള്ള കാരണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.