കുണ്ടറ: പണി പൂര്‍ത്തിയായി ഒരു മാസം തികയും മുമ്പേ ടാറിങ് ഇളകി റോഡ് തകരുന്നു. അത്തിപ്പറമ്പ്— കളരി ക്ഷേത്രത്തില്‍ നിന്നും അമ്പിപൊയ്കയിലേക്കു പോകുന്ന റോഡിന്റെ ടാറിങാണ് ഇളകിയത്. ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡായ അമ്പിപൊയ്കയുടെയും ഏഴാംവാര്‍ഡായ ഞാലിയോടിന്റെയും മദ്ധ്യഭാഗത്തുകൂടിയുള്ള റോഡാണിത്.
കഴിഞ്ഞ ആഴ്ച പെയ്ത മഴയിലാണ് ടാറിങ് ഇളകി റോഡിന്റെ നടുക്ക് കുഴികള്‍ രൂപപ്പെട്ടത്. റോഡുപണിയില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. റോഡിനിരുവശവും കോണ്‍ക്രീറ്റ് ചെയ്യുന്നതിന് വേണ്ടി ജെസിബി കൊണ്ട് ചാലുകീറിയെങ്കിലും പണി നടന്നില്ല. അത് മൂലം റോഡിനിരുവശവും നല്ല താഴ്ചയാണ്. ബൈക്കും മറ്റു വാഹനങ്ങളുമുള്ളവര്ക്ക് വീട്ടില്‍ കയറ്റാന്‍ പറ്റുന്നില്ലെന്ന പരാതിയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: