പി.വി അന്‍‌വറിന് ഒത്താശ ചെയ്ത സെക്രട്ടറിക്കെതിരെ നടപടി

Tuesday 12 December 2017 5:19 pm IST

മലപ്പുറം: തടയണ നിര്‍മാണത്തിനായി നിലമ്പൂര്‍ എം‌എല്‍‌എ പി.വി അന്‍‌വറിന് ഒത്താശ ചെയ്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകും. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്കെതിരെയാണ് നടപടി. സെക്രട്ടറിക്കെതിരെ പഞ്ചായത്ത് ഡയറക്ടര്‍ക്ക് മലപ്പുറം കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി.

ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി തടയണ നിര്‍മാണം തടയുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍. അന്‍വര്‍ അനധികൃതമായി നിര്‍മ്മിച്ച തടയണ പൊളിച്ചു നീക്കാന്‍ കഴിഞ്ഞ ദിവസം കളക്ടറുടെ ഉത്തരവിട്ടിരുന്നു. തടയണ തകര്‍ന്നാല്‍ സമീപത്ത് താമസിക്കുന്നവര്‍ക്ക് അപകടം ഉണ്ടാകാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് കളക്ടറുടെ നടപടി.

എംഎല്‍എയുടെ ഭാര്യാപിതാവിന്റെ സ്ഥലത്താണ് തടയണ നിര്‍മിച്ചിരിക്കുന്നത്.

എന്നാല്‍ തടയണ നിര്‍മിച്ചത് ജലക്ഷാമം പരിഹരിക്കാനെന്നാണ് അന്‍‌വറിന്റെ വിശദീകരണം. മഴവെള്ള സംഭരണി നിര്‍മിക്കണമെന്ന് നിര്‍ദേശിച്ചത് മുഖ്യമന്ത്രിയാണെന്നും അന്‍‌വര്‍ പറയുന്നു. പി.വി അന്‍വറിന്റെ അമ്യൂസ്‌മെന്റ് പാര്‍ക്കിനോട് അനുബന്ധിച്ചാണ് ചീങ്കണ്ണിപ്പാലിയില്‍ അനധികൃത തടയണകള്‍ നിര്‍മ്മിച്ചിരിക്കുന്നതായി കണ്ടെത്തിയത്.

വനത്തിലൂടെ ഒഴുകുന്ന അരുവിയില്‍ തടയണ നിര്‍മ്മിച്ചതിനെതിരെ ആദിവാസികളാണ് പട്ടിക ജാതി പട്ടിക വര്‍ഗ ഗോത്ര കമ്മീഷന് പരാതി നല്‍കിയത്. കമ്മീഷന്റെ നിര്‍ദേശക്രപാരം മലപ്പുറം ജില്ലാ കലക്ടര്‍ നടത്തിയ പരിശോധനയിലാണ് അനധികൃത നിര്‍മ്മാണത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.