ഇരിട്ടി: പുഴയോരത്ത് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ മദ്യശേഖരം പിടികൂടി. ഇരിട്ടി തന്തോട് ജംഗ്ഷന് സമീപമുള്ള പുഴയോരത്ത് നിന്നുമാണ് ഒളിപ്പിച്ചു വച്ച നിലയില്‍ അഞ്ഞൂറ് മില്ലി വരുന്ന 54 കുപ്പി മാഹി മദ്യം ഇരിട്ടി എക്സൈസ് ഓഫീസര്‍ സിനു കൊയിലത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കണ്ടെടുത്തത്. മദ്യം മാഹിയില്‍ നിന്നും വാഹനത്തില്‍ എത്തിച്ചതാണെന്നു കരുതുന്നു. ക്രിസ്തുമസ്-പുതുവത്സരം എന്നിവയോടനുബന്ധിച്ചു നടത്തിയ റെയ്ഡിലാണ് മദ്യം കണ്ടെത്തിയത്. ഇരിട്ടി എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്തിനെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍ അബ്ദുല്‍ നിസാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.കെ.ബിജു, വി.കെ.അനില്‍ കുമാര്‍ എന്നിവരും പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: